സൂപ്പർ ഫണ്ട് ഉപയോഗിച്ച് പ്രോപ്പർട്ടി മേടിക്കുന്നവർ അറിയേണ്ട ആറു കാര്യങ്ങൾ
സൂപ്പർ ഫണ്ട് ഉപയോഗിച്ച് പ്രോപ്പർട്ടി മേടിക്കുന്നവർ അറിയേണ്ട ആറു കാര്യങ്ങൾ
സൂപ്പർ ഫണ്ടുകൾ (SMSF) ഓസ്ട്രേലിയൻ പ്രവാസികളായ നമ്മളെ സംബന്ധിച്ചടത്തോളം നമ്മുടെ retirement സമയത്തു കൂടുതൽ സാമ്പത്തിക നിയന്ത്രണം നൽകുന്നു. ഈ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്താൻ പ്രോപ്പർട്ടി നിക്ഷേപം ഒരു മാർഗമാണ്. എന്നാൽ സൂപ്പർ ഫണ്ട് ഉപയോഗിച്ച് പ്രോപ്പർട്ടി മേടിക്കന്നതിനുമുമ്പ്, പരിഗണിക്കേണ്ട പ്രധാനപ്പെട്ട ആറു കാര്യങ്ങൾ ഇവയാണ്:
1. വീട് വായ്പ ലഭ്യമാകും, പക്ഷേ നിയന്ത്രണങ്ങളുണ്ട്
Limited Recourse Borrowing Arrangement (LRBA) വഴി സൂപ്പർ ഫണ്ട് ഉപയോഗിച്ച് പ്രോപ്പർട്ടി വാങ്ങാൻ വായ്പ എടുക്കാൻ സാധിക്കും. എന്നാൽ സാധാരണ Home loan അപേക്ഷിച്ച് കർശനമായ മാനദണ്ഡങ്ങളാണ് ഓസ്ട്രേലിയിൽ ഭാധകമാകുന്നത്. കൂടാതെ എല്ലാ ബാങ്കുകളും സൂപ്പർ ഫണ്ട് വായ്പകൾ നൽകുന്നതല്ല. വായ്പാ യോഗ്യത സൂപ്പർ ഫണ്ടിൻറ്റെ മാത്രം വരുമാനത്തെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തുന്നത്. സൂപ്പർ ഫണ്ട് സർവീസിംഗിനായി നമ്മുടെ വ്യക്തിപരമായ വരുമാനം പരിഗണിക്കുന്നതല്ല. ഇത് നമ്മുടെ വായ്പാ ഓപ്ഷനുകൾ കുറയ്ക്കാം.
2. വാടക വരുമാനവും നികുതി ആനുകൂല്യവും സഹായകമാണ്
സൂപ്പർ ഫണ്ട് ഉടമസ്ഥതയുള്ള പ്രോപ്പർട്ടികളിൽ നിന്ന് ലഭിക്കുന്ന വാടക വരുമാനം 15% concessional നിരക്കിലാണ് Tax എടുക്കുന്നത്. ഇത് individual നികുതി നിരക്കുകളേക്കാൾ കുറവാണ്. സൂപ്പർ ഫണ്ട് Retirement സമയത്താണെങ്കിൽ, ഈ വാടക വരുമാനം Tax ഇല്ലാതെയായേക്കാം. സൂപ്പർ ഫണ്ട് ഉടമസ്ഥതയുള്ള പ്രോപ്പർട്ടി 12 മാസത്തിലധികം നിലനിർത്തിയാൽ മൂലധന ലാഭ നികുതി (Capital gain tax) കുറയ്ക്കപ്പെടും.
3. നിങ്ങളുടെ സൂപ്പർ ഫണ്ട് (SMSF) പാലിക്കേണ്ട നിയമങ്ങൾ
SMSF Trustees കർശനമായ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് SMSF നിക്ഷേപം ഫണ്ടിൻറ്റെ രേഖപ്പെടുത്തിയ investment strategy-യുമായി യോജിച്ചിരിക്കണം. ഓസ്ട്രേലിയൻ Taxation Office (ATO) വാർഷിക ഓഡിറ്റുകളും Retirement നിയമങ്ങളുടെ പാലനവും ആവശ്യപ്പെടുന്നു. ഈ ബാധ്യതകൾ പാലിക്കാൻ പരാജയപ്പെട്ടാൽ സാമ്പത്തിക പിഴകൾ വന്നേക്കാം.
4. നിങ്ങൾക്ക് സൂപ്പർ ഫണ്ട് ഉപയോഗിച്ച് മേടിച്ച വീട്ടിൽ സ്വന്തമായി താമസിക്കുവാൻ സാധിക്കുകയില്ല
SMSF പ്രോപ്പർട്ടി നിക്ഷേപത്തിലെ പ്രധാന നിയമങ്ങളിൽ ഒന്ന്: ആ പ്രോപ്പർട്ടി നിക്ഷേപ ഉദ്ദേശത്തോടെ മാത്രമേ ഉപയോഗിക്കാവൂ. അതിൽ SMSF അംഗങ്ങൾക്കും അവരുടെ ബന്ധുക്കൾക്കും താമസിക്കാൻ അനുവാദമില്ല. ഇത് residential and commercial സ്വത്തുകൾക്ക് സമാനമായി ബാധകമാണ്. SMSF സ്വത്ത് നിക്ഷേപമായി മാത്രമേ ഉപയോഗിക്കാവൂ (making sure the asset is used solely as an investment).
5. സൂപ്പർ ഫണ്ട് ഉപയോഗിച്ച് മേടിച്ച കൊമേഴ്ഷ്യൽ പ്രോപ്പർട്ടി ബിസിനസ്സിനായി ഉപയോഗിക്കാം
SMSFകൾക്ക് Commercial പ്രോപ്പർട്ടികൾ വാങ്ങാനും അതിൽ ബന്ധമുള്ള ബിസിനസ്സുകൾക്ക് മാർക്കറ്റ് നിരക്കിൽ വാടകയ്ക്ക് നൽകാനും സാധിക്കും. ബിസിനസ് ഉടമകൾക്ക് ഇത് ഗുണകരമായിരിക്കും. കാരണം അവർക്ക് വാടക മറ്റുള്ളവർക്ക് കൊടുക്കുന്നതിനേക്കാൾ, അവരുടെ സ്വന്തം സൂപ്പർ ഫണ്ടിലേക്ക് നൽകാവുന്നതാണ്.
6. ലിക്വിഡിറ്റി and diversification പ്രധാനമാണ്
പ്രോപ്പർട്ടി ഒരു ലിക്വിഡ് asset അല്ല. അതായത് പെട്ടെന്ന് വിൽക്കാൻ പ്രയാസമാണ്. അതിനാൽ സൂപ്പർ ഫണ്ട് ചെലവുകൾ കൈകാര്യം ചെയ്യാൻ, വിരമിച്ച അംഗങ്ങൾക്ക് പെൻഷൻ നൽകാൻ തുടങ്ങിയ ആവശ്യങ്ങൾക്കായി ആവശ്യമായ ലിക്വിഡിറ്റി ഉറപ്പാക്കേണ്ടതുണ്ട്. അതിനായി shares, cash, or managed ഫണ്ടുകൾ പോലുള്ള മറ്റു ആസ്തികളുമായി പ്രോപ്പർട്ടി നിക്ഷേപം ബലൻസ് ചെയ്യണം.
സൂപ്പർ ഫണ്ട് വഴി പ്രോപ്പർട്ടിയിൽ നിക്ഷേപം നടത്തുന്നത് മികച്ച സമ്പത്ത് വർദ്ധന തന്ത്രമായിരിക്കാം, പക്ഷേ അത് എല്ലാവർക്കും അനുയോജ്യമല്ല. ഇത് ഒരു മികച്ച പദ്ധതി ആക്കണമെങ്കിൽ, നന്നായി പദ്ധതി തയ്യാറാക്കാനും നിയമങ്ങളും മാനദണ്ഡങ്ങളും കൃത്യമായി പാലിക്കാനും തയ്യാറായിരിക്കണം. പരിചയസമ്പന്നരായ മോർട്ട്ഗേജ് ബ്രോക്കറുകളുടെയും, സാമ്പത്തിക ഉപദേശകരുടെയും സഹായം തേടുന്നത്, നിങ്ങളുടെ Retirement ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് വിലയിരുത്താൻ സഹായകമാകും.
സൂപ്പർ ഫണ്ട് ഉപയോഗിച്ച് പ്രോപ്പർട്ടി വാങ്ങിക്കുവാൻ താല്പര്യമുള്ളവർ, Shibu John from SJ Mortgage Solutions-നെ ബന്ധപ്പെടുക -0401 227 514.